സർവ്വനാശം വിതയ്ക്കുന്ന യുദ്ധങ്ങൾ,
സർവ്വലോകർക്കും നാശം വരുത്തിടും .
പകയുടെ കനലുകൾ ഊതി പെരുപ്പിച്ച് ,
ശാന്തിയുടെ തീരത്ത് ആഞ്ഞടിക്കുന്ന
തീജ്വാലയാണീ യുദ്ധം.
നിശബ്ദമായി വന്ന് മുച്ചൂടും മുടിക്കുന്ന
മാനുഷ്യ സൃഷ്ടിയാണ് യുദ്ധം.
രണാങ്കണത്തിലെ ചുടുചോര കണ്ട്
കൊതി തീരത്തവർ ,
വീണ്ടും നടത്തുന്നു ജ്വൽപ്നങ്ങൾ,
ഷെല്ലുകൾ പതിയുന്ന നേരത്ത് പ്രണനായ് ഓടുന്ന മാനുഷ്യർ,
ജിവൻ്റെ നിലവിളിക്കപ്പുറത്തായി, സേഫാടനം ശബ്ദം മുഴുങ്ങിടുമ്പോൾ
ആർത്തട്ടഹാസം മുഴുക്കുന്നു,
യുദ്ധക്കൊതി മൂത്ത നേതൃനിര,
മറക്കുന്നു മാനവ ധർമ്മം,
അധർമ്മം വളർത്തുന്നു.
ലോക നേതാക്കൾ
പിടയുന്ന ജീവൻ്റെ മേൽ നൃത്തമാടുന്നു .
ശാന്തിപുലരുവാൻ
നന്മ വളർന്നിടാൻ
മാനവിക മന്ത്രം വളരണം പാരിൽ.
ലോകാ സമസ്താ സുഖിനോ ഭവന്തു,
വളരണം ,പടരണം ലോകമാകെ.
ബിനു. ടി.കെ
കുന്നോത്ത്
Comments