ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. കേരളീയരെ സംബന്ധിച്ച് ഓണം എന്നത് സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും ഐക്യപ്പെടലിന്റെയും ഉത്സവമാണ്. ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിരുകൾ ഇല്ലാതെ മലയാളിയെ ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണിത്. കൈക്കൂലിയും കാപട്യവും ഒന്നും ഇല്ലാതെ നാടുഭരിച്ചിരുന്ന മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്ന് വർഷം തോറും തന്റെ പ്രജകളെക്കാണാൻ വരുന്നതാണ് ഓണമായി നാം ആഘോഷിക്കുന്നത്.
ഓണപ്പൂക്കളവും ഓണസദ്യയും പുലികളിയും ഓണക്കോടിയും ഓണത്തിനെ കൂടുതൽ മനോഹരമുള്ളതാക്കി മാറ്റുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓണസദ്യ തന്നെയാണ്. ഉയർച്ച താഴ്ചകൾ ഇല്ലാതെ ഒന്നുപോലെ ഏവരെയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാനും ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കും. ഓണം നമുക്ക് നൽകുന്ന സന്ദേശവും ഇവയെല്ലാം ചേർന്നത് തന്നെ. സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും എന്നെന്നേക്കുമായി നിലനിർത്തുന്ന നന്മയുള്ള മനുഷ്യരാക്കി മാറ്റാൻ ഓണത്തിന് കഴിയട്ടെ! ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ!
കൈരളി താളുകളുടെ 2022ലെ മൂന്നാം എഡിഷൻ എല്ലാവർക്കും ഹൃദ്യമായ ആസ്വാദനമാകട്ടെ!
Comments