കാണാചരടിലെ
ഏഴഴകുള്ള പറവയായിരുന്നു എൻ പട്ടം,
മാനം മുട്ടെ പാറി പറന്ന്
എൻറ സ്വപ്നങ്ങൾക്ക് നിറം നൽകിയോ രെൻപട്ടം.
ഒരറ്റത്ത് ചരടുമായി ഞാനും.
എൻ്റെ സ്വപനങ്ങൾ
കാറ്റിൻ താളത്തിൽ പാറിപറത്തിഞാൻ,
വർണ്ണങ്ങൾ ചാലിച്ച പട്ടത്തെ പോലെ,
അതിരുകളില്ലാത്ത സ്വപ്നങ്ങൾ കണ്ടു ഞാൻ.
ആരോ പറഞ്ഞു
പിടിവിട്ടു നിൻ
പട്ടത്തിൻ ചരട് ,
സ്വതന്ത്ര വിഹായസ്സിൽ പാറി നടന്നെൻ്റെ പട്ടം.
കിളിയോട്, കാറ്റിനോട് കുശലം പറഞ്ഞ്
എൻ്റെ പട്ടം എന്നിൽ നിന്നും പറന്നകന്നു.
എൻ്റെ സ്വപ്നങ്ങൾ ബാക്കിയാക്കി,
എന്നിൽ നിന്നും ' ഏറെ അകന്ന്
ആകാശത്തിന് ചാരുതയേകി ,
എൻ്റെ പട്ടം പറന്നകന്നു.
Comentarios